കോവിഡ് കുത്തിവെപ്പ്: ഇന്ത്യക്ക് ലോകബാങ്കിന്റെ അഭിനന്ദനം

വാഷിംഗ്ടണ്‍- കോവിഡ് 19 മഹാമാരിക്കെതിരായ ഫലപ്രദമായ വാക്‌സിനേഷന്‍ യജ്ഞം നടത്തിയതിന് ഇന്ത്യക്ക് ലോകബാങ്കിന്റെ അഭിനന്ദനം. ധനമന്ത്രി നിര്‍മല സീതാരാമനുമായുള്ള കൂടിക്കാഴ്ചയിലാണ് ലോകബാങ്ക് പ്രസിഡന്റ് ഡേവിഡ് മാല്‍പാസ്സ് അഭിനന്ദനം അറിയിച്ചത്. വാക്‌സിന്‍ ഉല്‍പാദനത്തിനും വിതരണത്തിലും ഇന്ത്യ വഹിച്ച രാജ്യാന്തര പങ്കാളിത്തത്തിനും അദ്ദേഹം നന്ദി പറഞ്ഞു.
ലോകബാങ്കിന്റെ സഹായം ഇന്ത്യക്ക് എപ്പോഴും ഉണ്ടായിരിക്കുമെന്ന് അദ്ദേഹം ഉറപ്പ് നല്‍കി. രാജ്യാന്തര സാമ്പത്തിക സഹകരണം, നിക്ഷേപം എന്നിവയില്‍ ഇന്ത്യയോടുള്ള പ്രതിബദ്ധത അദ്ദേഹം ഊന്നിപ്പറഞ്ഞു.

 

Latest News