ജയ്പൂര്‍- ഏഴാം ക്ലാസ്സില്‍ പഠിക്കുന്ന വിദ്യാര്‍ഥിനിയെ ബലാത്സംഗം ചെയ്തതിന് സര്‍ക്കാര്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ അറസ്റ്റിലായി. ഈ മാസം ആദ്യമാണ് സംഭവം. 31 കാരനായ കേശയാദവാണ് പ്രതി.
പഠിക്കാനെന്ന് പറഞ്ഞ് കുട്ടിയെ നേരത്തെ സ്‌കൂളിലെത്തിച്ച അധ്യാപകന്‍ പീഡിപ്പിക്കുകയായിരുന്നു. കുട്ടി അമ്മയോടും ബന്ധുക്കളോടും വിവരം പറഞ്ഞു. അവര്‍ ചൈല്‍ഡ് ഹെല്‍പ് ലൈനില്‍ വിവരം അറിയിക്കുകയായിരുന്നു.
കുട്ടിയോട് നേരത്തെ പ്രിന്‍സിപ്പല്‍ മോശമായി പെരുമാറിയിരുന്നു.കുട്ടിക്ക് അശ്ലീല സന്ദേശങ്ങള്‍ അയക്കുകയും പീഡിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്തിരുന്നതായും പോലീസ് പറഞ്ഞു.