കശ്മീരില്‍ വീണ്ടും ഭീകരാക്രമണം, വഴിയോര കച്ചവടക്കാരനെ വധിച്ചു

ന്യൂദല്‍ഹി- ജമ്മു കശ്മീരില്‍ വീണ്ടും ഭീകരാക്രമണം. ഇഡ്ഗയില്‍ വഴിയോര കച്ചവടക്കാരനായ ഒരാളെ ഭീകരര്‍ വധിച്ചു. രണ്ട് അധ്യാപകരെ കൊലപ്പെടുത്തിയ ശേഷം ഇഡ്ഡയില്‍ നടക്കുന്ന അക്രമമാണിത്.

ശ്രീനഗറില്‍ രണ്ട് പൊലീസുകാരെ വധിച്ച സംഭവത്തില്‍ പ്രതിയായ ലഷ്‌കര്‍ തലവന്‍ ഉമര്‍ മുഷ്താഖ് ഖാന്‍ഡെ ഉള്‍പ്പടെ രണ്ടുപേരെ സൈന്യം പാംപോരയില്‍ ഏറ്റുമുട്ടലില്‍ വധിച്ചു. സൈന്യത്തിന്റെ ലിസ്റ്റില്‍ പെട്ട ഭീകരനാണ് ഉമര്‍ മുഷ്താഖ്.

പാംപോരയില്‍ ഡ്രാംഗ്ബാലില്‍ ഇന്ന് പുലര്‍ച്ചെ മുതല്‍ സൈന്യവും ഭീകരരുമായി ഏറ്റുമുട്ടല്‍ നടക്കുകയാണ്. പോലീസും സിആര്‍പിഎഫും സൈന്യവും സംയുക്തമായാണ് ഭീകരരെ നേരിടുന്നത്.
ഏറ്റുമുട്ടലിനിടെ കാണാതായ ജൂനിയര്‍ കമ്മീഷന്‍ഡ് ഓഫിസര്‍ക്കായി പൂഞ്ചില്‍ സൈന്യം ഊര്‍ജിതമായി തിരച്ചില്‍ നടത്തുന്നുണ്ട്. ഏതാനും ദിവസമായി കശ്മീരില്‍ ഭീകരാക്രമണം വര്‍ധിച്ചുവരികയാണ്.

 

Latest News