കോവിഡ് ഇളവുകള്‍: വിവിധ ഭാഷകളില്‍ ബോധവത്കരണ സന്ദേശം

ബംഗാളി ഭാഷയില്‍ ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ സന്ദേശം.

റിയാദ് - കൊറോണ നിയന്ത്രണങ്ങള്‍ ലഘൂകരിക്കാനുള്ള തീരുമാനത്തെ കുറിച്ച് രാജ്യത്ത് കഴിയുന്ന വിവിധ നാട്ടുകാരെ ആഭ്യന്തര മന്ത്രാലയം അറിയിക്കാന്‍ തുടങ്ങി. ആഭ്യന്തര മന്ത്രാലയത്തിനു കീഴിലെ വിവിധ സുരക്ഷാ വകുപ്പുകള്‍ക്ക് സാമൂഹിക മാധ്യമങ്ങളിലുള്ള അക്കൗണ്ടുകള്‍ വഴിയാണ് ഇന്നു മുതല്‍ നിയന്ത്രങ്ങള്‍ ലഘൂകരിക്കുന്നതിനെ കുറിച്ച് വ്യത്യസ്ത ഭാഷകളിലുള്ള സന്ദേശങ്ങള്‍ ആഭ്യന്തര മന്ത്രാലയം പ്രചരിപ്പിക്കുന്നത്.
രാജ്യത്ത് കഴിയുന്ന വിവിധ രാജ്യക്കാര്‍ക്ക് അവരവരുടെ ഭാഷകളില്‍ സന്ദേശം എത്തിക്കാന്‍ ലക്ഷ്യമിട്ടാണ് വ്യത്യസ്ത ഭാഷകളിലുള്ള സന്ദേശങ്ങള്‍ മന്ത്രാലയം പ്രചരിപ്പിക്കുന്നത്. നാളെ മുതല്‍ നിലവില്‍ വരുന്ന പുതിയ ഇളവുകള്‍, തുടര്‍ന്നും പാലിക്കേണ്ട മുന്‍കരുതലുകള്‍ എന്നിവയെല്ലാം വ്യത്യസ്ത ഭാഷകളിലുള്ള സന്ദേശങ്ങളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

 

 

 

Latest News