എം.പിയുടെ കൊലപാതകം ബ്രിട്ടനെ ഞെട്ടിച്ചു, ഭീകരവാദ പ്രവൃത്തിയെന്ന് പോലീസ്

ലണ്ടന്‍- അക്രമിയുടെ കുത്തേറ്റ് മരിച്ച ബ്രിട്ടീഷ് എം.പി ഡേവിഡ് അമെസ്സിന് സുഹൃത്തുക്കളുടേയും സഹപ്രവര്‍ത്തകരുടേയും അന്ത്യാഞ്ജലി. ദീര്‍ഘകാലമായി എം.പിയായിരുന്ന അദ്ദേഹത്തിന് യാത്രാമൊഴി നല്‍കാന്‍ രാഷ്ട്രീയഭേദമെന്യെ നേതാക്കളെത്തി. പാര്‍ലമെന്റ് അംഗങ്ങളുടെ സുരക്ഷിതത്വം സംബന്ധിച്ച പുതിയ ചോദ്യങ്ങള്‍ ഉയര്‍ത്തുന്നതാണ് എം.പിക്കെതിരെ ഉണ്ടായ അക്രമം.

ഭീകരാക്രമണമാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. വോട്ടര്‍മാരുമായുള്ള പതിവു കൂടിക്കാഴ്ചക്കിടെയാണ് 69 കാരനെ അക്രമി കുത്തിവീഴ്ത്തിയത്. ബ്രിട്ടനിലെ രാഷ്ട്രീയ മേഖലയെ ഒന്നടങ്കം ഈ സംഭവം നടുക്കിയിട്ടുണ്ട്. അഞ്ചുവര്‍ഷം മുമ്പ് ലേബര്‍ പാര്‍ട്ടി നേതാവായിരുന്ന ജോ കോക്‌സ് വലതുപക്ഷ തീവ്രവാദിയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു.
ആക്രമണത്തിന്റെ പിന്നിലുള്ള കാര്യങ്ങളെക്കുറിച്ച വിശദവിവരങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല. മുസ്്‌ലിം തീവ്രവാദവുമായി സംഭവത്തിന് ബന്ധമുണ്ടെന്നാണ് പോലീസ് നല്‍കുന്ന ആദ്യസൂചന.

 

Latest News