റായ്പൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ സ്‌ഫോടനം, നാലു സിആര്‍പിഎഫ് ജവാന്മാര്‍ക്ക് പരിക്ക്

റായ്പൂര്‍- ഛത്തീസ്ഗഡിലെ റായ്പൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ സ്‌ഫോടനം. നാലു സിആര്‍പിഎഫ് ജവാന്മാര്‍ക്ക് പരിക്കേറ്റു. ഇഗ്‌നൈറ്റര്‍ സെറ്റ് അടങ്ങിയ പെട്ടി താഴെ വീണതിനെ തുടര്‍ന്നാണ് സ്‌ഫോടനം ഉണ്ടായത്. റായ്പൂരിലെ രണ്ടാം നമ്പര്‍ പ്ലാറ്റ്‌ഫോമില്‍ രാവിലെ 6.30 ഓടെയായിരുന്നു സ്‌ഫോടനം. പരിക്കേറ്റ ജവാന്മാരെ ഉടന്‍ തന്നെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി. ജാര്‍സുഗുഡയില്‍ നിന്നും ജമ്മു താവിയിലേക്കുള്ള സ്‌പെഷല്‍ ട്രെയിന്‍ പ്ലാറ്റ്‌ഫോമില്‍ കിടക്കുമ്പോഴായിരുന്നു സ്‌ഫോടനം ഉണ്ടായത്.
 

Latest News