മരിച്ചാലും വിടില്ല, സ്ഥലം മാറ്റിക്കൊണ്ടേയിരിക്കും


കൊച്ചി : ജീവനക്കാരൻ മരിച്ചാലും കെ.എസ്.ആർ.ടി.സി വിടില്ല, സ്ഥലം മാറ്റിക്കൊണ്ടേയിരിക്കും. ആറ് മാസം മുൻപ് മരിച്ച കണ്ടക്ടർ പൂച്ചാക്കൽ സ്വദേശി ഫസൽ റഹ്മാനെ( 36)  ചേർത്തലയിൽ നിന്ന് എറണാംകുളം ഡിപ്പോയിലേക്ക് സ്ഥലം മാറ്റിക്കൊണ്ട് ഇപ്പോൾ ഉത്തരവിറക്കിയിരിക്കുകയാണ് കെ.എസ്. ആർ.ടി.സി. ഫസൽ റഹ്മാൻ മരണമടഞ്ഞത് സംബന്ധിച്ച് എല്ലാ രേഖകളും സൂക്ഷിച്ചിട്ടുണ്ടെങ്കിലും സാങ്കേതിക തകരാറുകൊണ്ടാണ് അദ്ദേഹത്തിന്റെ പേര് സ്ഥലം മാറ്റ ഉത്തരവിൽ ഉൾപ്പെട്ടതെന്ന് കെ.എസ്.ആർ.ടി.സി അധികൃതർ വിശദീകരിച്ചു.
 

Latest News