Sorry, you need to enable JavaScript to visit this website.

ഇനി പശു ചോക്ലേറ്റ് തിന്നും, പാലും കൂടും



ജബൽപൂർ : പശു പുല്ല് തിന്നുന്നുവെന്ന് നേഴ്‌സറി ക്ലാസ് മുതൽ പഠിച്ചു തുടങ്ങിയതാണ്. എന്നാൽ ഇതൊന്ന് മാറ്റി പശു ചോക്ലേറ്റ് തിന്നുന്നു എന്നാക്കിയാലോ. സംഗതി തമാശയല്ല, മധ്യപ്രദേശിലെ ജബൽപൂരിലെ നാനാജി ദേശ്മുഖ് വെറ്ററിനറി സയൻസ് സർവ്വകലാശാലയിലെ ശാസ്ത്രജ്ഞരാണ് കാലിത്തീറ്റയക്ക് പകരം പശുവിന് തിന്നാൻ മധുരമുള്ള വൈറ്റമിൻ ചോക്ലേറ്റ് വികസിപ്പിച്ചെടുത്തത്. ഇത് നൽകിയാൽ പശുവിന് പാൽ വർധിക്കുമെന്നാണ് കണ്ടെത്തിയിട്ടുള്ളത്. 
മ്യഗസംരക്ഷണ വകുപ്പിന്റെ സഹകരണത്തോടെ സംസ്ഥാനത്തെ ക്ഷീര കർഷകർക്ക് ചോക്ലേറ്റ് നൽകാനാണ് പദ്ധതിയിട്ടിരിക്കുന്നതെന്ന് സർവ്വകലാശാല വൈസ് ചാൻസലർ പ്രൊഫ.എസ്.പി.തിവാരി പറഞ്ഞു. ഒരു ചേക്ലേറ്റിന് 25 രൂപയാണ് ഈടാക്കുക.
 

Latest News