ബ്രിട്ടീഷ് എം.പി കുത്തേറ്റു മരിച്ചു, ആക്രമണം ചര്‍ച്ചില്‍വെച്ച്

ലണ്ടന്‍- ചര്‍ച്ചിലെത്തിയ ബ്രിട്ടീഷ് എം.പി കുത്തേറ്റു മരിച്ചു.  പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്റെ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി നേതാവ് ഡേവിഡ് അമെസ്സിനാണ് മരിച്ചത്.
സ്വന്തം മണ്ഡലത്തിലെ മെത്തേഡിസ്റ്റ് ചര്‍ച്ചില്‍ യോഗത്തിനെത്തിയ എം.പിയെ ഒരാള്‍ ആക്രമിക്കുകയായിരുന്നുവെന്ന് റിപ്പോര്‍ട്ടുകളില്‍ പറയുന്നു.   എം.പിക്ക് നിരവധി തവണ കുത്തേറ്റിരുന്നു പ്രതിയെ പിന്നീട് പോലീസ് അറസ്റ്റ് ചെയ്‌തെങ്കിലും ആക്രമണത്തിന്റെ കാരണം വെളിപ്പെടുത്തിയിട്ടില്ല. എം.പിയുടെ ഇലക്ടറല്‍ ഡിസ്ട്രിക്ടിലെ വോട്ടര്‍മാരോടൊപ്പമാണ് പ്രതി യോഗത്തിനെത്തിയതെന്ന് പോലീസ് പറഞ്ഞു.
69 കാരനായ ഡേവിഡ് അമെസ്സ് കിഴക്കന്‍ ഇംഗ്ലണ്ടിലെ സൗത്തെന്‍ഡ് വെസ്റ്റില്‍നിന്നുള്ള എം.പിയാണ്. 25 കാരനാണ് അറസ്റ്റിലായതെന്നും കത്തി കണ്ടെടുത്തതായും പോലീസ് പറഞ്ഞു. സംഭവത്തില്‍ കൂടുതല്‍ പേരില്ലെന്നും പോലീസ് വ്യക്തമാക്കി.

 

Latest News