സിംഘുവില്‍ യുവാവിനെ കൊന്നത് നിഹാങ്ങുകളെന്ന് സംയുക്ത കിസാന്‍ മോര്‍ച്ച

ന്യൂദല്‍ഹി- കര്‍ഷക സമരഭൂമിയായ ദൽഹിയിലെ സിംഘു അതിര്‍ത്തിയില്‍ യുവാവിനെ കൊന്ന് കെട്ടിത്തൂക്കിയ സംഭവത്തില്‍ വിശദീകരണവുമായി കര്‍ഷക സമരത്തിന് നേതൃത്വം നല്‍കുന്ന സംയുക്ത കിസാന്‍ മോര്‍ച്ച. കൊലപാതകത്തിന്റെ ഉത്തരവാദിത്തം നിഹാങുകള്‍ ഏറ്റെടുത്തിട്ടുണ്ടെന്ന് കിസാന്‍ മോര്‍ച്ച അറിയിച്ചു. സിഖ് വിശുദ്ധ ഗ്രന്ഥത്തെ നിന്ദിച്ചതിനാണ് ലഖ്ബീര്‍ എന്ന യുവാവിനെ കൊന്നതെന്ന് നിഹാങ്ങുകള്‍ പറയുന്നതായും കര്‍ഷക നേതാക്കള്‍ പ്രസ്താവനയില്‍ പറഞ്ഞു. കൊല്ലപ്പെട്ട യുവാവ് നിഹാങ്ങുകള്‍ക്കൊപ്പം കഴിഞ്ഞിരുന്ന ആളാണെന്നും റിപോര്‍ട്ടുണ്ട്. ആയുധധാരികളായ സിഖ് പോരാളി സംഘമാണ് നിഹാങ്ങുകള്‍. 

Also Read I കര്‍ഷക സമരഭൂമിയില്‍ യുവാവിന്റെ മൃതദേഹം കൈവെട്ടി ബാരിക്കേഡില്‍ കെട്ടിത്തൂക്കിയ നിലയില്‍

വെള്ളിയാഴ്ച രാവിലെയാണ് യുവാവിന്റെ മൃതദേഹം കൈവെട്ടി രക്തമൊലിക്കുന്ന നിലയില്‍ പോലീസ് ബാരിക്കേഡില്‍ കെട്ടിത്തൂക്കിയതായി കണ്ടെത്തിയത്. കൊലപാതകത്തെ സംയുക്ത കിസാന്‍ മോര്‍ച്ച ശക്തമായി അപലപിച്ചു. മതഗ്രന്ഥങ്ങളേയും ചിഹ്നങ്ങളേയും നിന്ദിക്കുന്നതിനെ അംഗീകരിക്കില്ലെന്നും എന്നാല്‍ ഇതിന്റെ പേരില്‍ ആരുടേയും ജീവനെടുക്കാനും നിയമം കയ്യിലെടുക്കാനും ആര്‍ക്കും അവകാശമില്ലെന്നും സംയുക്ത കിസാന്‍ മോര്‍ച്ച വ്യക്തമാക്കി.
 

Latest News