പീഡിപ്പിച്ച ശേഷം മതംമാറാന്‍ നിര്‍ബന്ധിച്ചെന്ന് യു.പിയില്‍ കേസ്, പ്രതി അറസ്റ്റില്‍

മുസഫര്‍നഗര്‍- ബലാത്സംഗം ചെയ്യുന്നത് വീഡിയോയില്‍ പകര്‍ത്തി മതം മാറാന്‍ നിര്‍ബന്ധിച്ചതായി ഉത്തര്‍പ്രദേശില്‍ കേസ്. ന്യൂ മാണ്ടി പോലീസ് സ്‌റ്റേഷനില്‍ പരാതി ലഭിച്ചതിനെ തുടര്‍ന്ന് ആകാശ് എന്ന വസീമിനെ അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു.
പ്രണയത്തിലായിരുന്ന യുവതിയെ പ്രതി പല തവണ ബലാത്സംഗം ചെയ്തതായി പരാതിയില്‍ പറഞ്ഞു. പീഡിപ്പിക്കുന്ന ദൃശ്യം മൊബൈലില്‍ പകര്‍ത്തിയാണ് മതം മാറാന്‍ നിര്‍ബന്ധിച്ചതെന്നും വീഡിയോ ഓണ്‍ലൈനില്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും യുവതി പറഞ്ഞു.
യുവാവ് ആകാശ് എന്നാണ് പരിചയപ്പെടുത്തിയതെന്നും യഥാര്‍ഥ പേര് വസീമാണെന്ന് അറിയില്ലായിരുന്നുവെന്നും യുവതി പറയുന്നു.

 

Latest News