Sorry, you need to enable JavaScript to visit this website.

യുവതിയേയും മകളേയും മഴുകൊണ്ട് വെട്ടിക്കൊന്നു; ഇതരസംസ്ഥാന തൊഴിലാളി അറസ്റ്റില്‍

ഗുരാഗ്രാം- നാട്ടില്‍ പോകുന്നതിന് പണത്തിനുവേണ്ടി ഇതര സംസ്ഥാന തൊഴിലാളി യുവതിയേയും മകളേയും കൊലപ്പെടുത്തി. ഹരിയാനയിലെ കൈതാല്‍ ജില്ലയില്‍ മൊഹ്ന ഗ്രാമത്തിലാണ് സംഭവം. ഗീതാ ദേവി(36)യും മകള്‍ സ്മൃതിയുമാണ് കൊല്ലപ്പെട്ടത്. ആക്രമണത്തില്‍ 11 വയസ്സായ മകന്‍ സാക്ഷമിന് പരിക്കേല്‍ക്കുകയും ചെയ്തു.
ഗീതയുടെ ബന്ധുവായ ദര്‍ശന്‍ സിംഗിന്റെ ഫാം ഹൗസില്‍ ജോലി ചെയ്യുന്ന ത്രിപുര സ്വദേശി രാജുവാണ് അറസ്റ്റിലായത്. നാട്ടില്‍ പോകാനൊരുങ്ങിയ ഇയാള്‍ പണം കണ്ടെത്താനാണ് മഴു ഉപയോഗിച്ച് യുവതിയേയും മകളേയും കൊലപ്പെടുത്തിയതെന്ന് പോലീസ് പറഞ്ഞു. രക്ഷപ്പെട്ട മകന്‍ സാക്ഷം അയല്‍ക്കാരെ അറിയിച്ചതിനെ തുടര്‍ന്നാണ് പോലീസിനു വിവരം നല്‍കിയത്.

 

Latest News