Sorry, you need to enable JavaScript to visit this website.

ഇന്ത്യയില്‍ 16,862 പേര്‍ക്ക്കൂടി കോവിഡ്, 379 മരണം

ന്യൂദല്‍ഹി-രാജ്യത്ത് പുതുതായി 16,862 കോവിഡ് കേസുകളും 379 മരണവും സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ മൊത്തം കോവിഡ് ബാധ 3,40,37,592 ആയി വര്‍ധിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. മരണ സംഖ്യ 4,51,814 ആയി. 3,33,82,100 പേര്‍ ഇതിനകം കോവിഡ് മുക്തരായി. 98,07 ശതമാനമാണ് രോഗമുക്തി നിരക്ക്. വിവിധ സംസ്ഥാനങ്ങളിലായി 2,03,678 ആക്ടീവ് കേസുകളാണുള്ളത്.
97,14,38,553 പേര്‍ക്കാണ് ഇതുവരെ വാക്‌സിന്‍ കുത്തിവെച്ചത്.

 

Latest News