എ.എ. റഹീമിന്റെ ഫോട്ടോ മോര്‍ഫ് ചെയ്ത് പ്രചാരണം , അധ്യാപിക അറസ്റ്റില്‍

തിരുവനന്തപുരം- ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എ.എ റഹീമിന്റെ ചിത്രം ഉപയോഗിച്ച്  വ്യാജ പ്രചരണം നടത്തിയെന്ന പരാതിയില്‍ കല്ലറ സ്വദേശിനിയായ സ്‌കൂള്‍ അധ്യാപികയെ പോലീസ് അറസ്റ്റ് ചെയ്തു. കല്ലറ സ്വദേശിനിയും സ്‌കൂള്‍ അധ്യാപികയുമായ പ്രിയ വിനോദിനെയാണ് വെഞ്ഞാറമൂട് പോലീസ് അറസ്റ്റ് ചെയ്തത്. ഇവരെ പിന്നീട് രണ്ട് ആള്‍ ജാമ്യത്തില്‍ വിട്ടയച്ചു.
തട്ടിപ്പു കേസില്‍ െ്രെകം ബ്രാഞ്ച് അറസ്റ്റു ചെയ്ത മോന്‍സണ്‍  മാവുങ്കലുമായി അടുപ്പം ഉണ്ടെന്നു വരുത്താന്‍ മോന്‍സന്റെ കൈവശമുണ്ടായിരുന്ന സിംഹാസനത്തില്‍ റഹിം ഇരിക്കുന്ന തരത്തില്‍ മോര്‍ഫ് ചെയ്ത ചിത്രം  ഫേസ്ബുക്കിലൂടെ  പ്രചരിപ്പിച്ചുവെന്നാണ് പരാതി.

വെഞ്ഞാറമൂട് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരാണ്  ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത പ്രിയ വിനോദിനെതിരെ തെളിവുകള്‍ സഹിതം പരാതി നല്‍കിയത്.

 

Latest News