കോഴിക്കോട് സ്വദേശി റിയാദില്‍ നിര്യാതനായി

റിയാദ്- കോഴിക്കോട് സ്വദേശി റിയാദില്‍ നിര്യാതനായി. കുന്ദമംഗലം സ്വദേശി പേവുംകൂടുമ്മല്‍ മുഹമ്മദ് (59) ആണ് ഹൃദയാഘാതം മൂലം നിര്യാതനായത്. മയ്യിത്ത് നസീം ഖബര്‍സ്ഥാനില്‍ ഖബറടക്കി. കെ.എം.സി.സി സാമൂഹിക പ്രവര്‍ത്തകന്‍ തെന്നല മൊയ്തീന്‍ കുട്ടിയാണ് ഖബറടക്ക നടപടികള്‍ പൂര്‍ത്തിയാക്കിയത്.
പരേതനായ മുഹമ്മദിന്റെയും ആയിശയുടെയും മകനാണ്. ഖമറുന്നിസയാണ് ഭാര്യ. റംശീന, റഹീന ഷറിന്‍, മുഹമ്മദ് റഹീസ്, റഫീന മക്കളാണ്.

Latest News