പ്രിൻസിപ്പൽ സ്ഥാനത്തിന് വേണ്ടി അധ്യാപകനും അധ്യാപികയുടെ ഭർത്താവുമായി അടിപിടി

പാറ്റ്‌ന- പ്രിൻസിപ്പൽ സ്ഥാനത്തിന് വേണ്ടി കോളേജിൽ അടിപിടി. അധ്യാപകനും അധ്യാപികയുടെ ഭർത്താവുമാണ് അടിപിടി കൂടിയത്. മോത്തിഹാരിയിലെ വിദ്യാഭ്യാസ വകുപ്പിന്റെ ഓഫീസിലായിരുന്നു സംഭവം. ശിവ്ശങ്കർ ഗിരി എന്ന അധ്യാപകനും സഹ അധ്യാപിക റിങ്കി കുമാരിയുടെ ഭർത്താവുമാണ് അടി കൂടിയത്. ആദാപുർ പ്രൈമറി സ്‌കൂളിലെ പ്രിൻസിപ്പൽ സ്ഥാനത്തിന് വേണ്ടിയായിരുന്നു അടി. കഴിഞ്ഞ മൂന്നുമാസമായി ഇരുവരും പ്രിൻസിപ്പൽ സ്ഥാനത്തിന് വേണ്ടിയുള്ള വാക് തർക്കങ്ങൾ തുടരുകയായിരുന്നു.
 

Latest News