Sorry, you need to enable JavaScript to visit this website.

കോവിഡ് കാരണം റദ്ദായ ആഭ്യന്തര വിമാന ടിക്കറ്റുകളുടെ തുക തിരിച്ചുനൽകും

റിയാദ്- കോവിഡ് കാരണം ആഭ്യന്തര വിമാന യാത്ര കാൻസൽ ആയവർക്ക് ടിക്കറ്റ് തുക തിരിച്ചു നൽകുന്നതു സംബന്ധിച്ച് സിവിൽ ഏവിയേഷൻ സൗദിയിലെ വിമാനകമ്പനികൾക്ക് പുതിയ നിർദേശങ്ങൾ നൽകി. ടിക്കറ്റ് കാൻസൽ ചെയ്യേണ്ടിവന്നവർക്ക് വ്യവസ്ഥകൾ പ്രകാരം പണം തിരികെ നൽകണം. എക്‌സ്‌ചേഞ്ച് കൂപ്പൺ ലഭിച്ചവർക്ക് ആവശ്യമെങ്കിൽ പണം തിരികെ നൽകുകയോ വീണ്ടും ഉപയോഗിക്കാൻ അവസരം നൽകുകയോ വേണം. 
അധിക ചാർജ് ഈടാക്കാൻ പാടില്ല. വിമാനയാത്ര പുനഃക്രമീകരിക്കാൻ യാത്രക്കാരൻ സമ്മതിച്ചാൽ നിശ്ചിത റൂട്ടിന്റെ അധിക ചാർജ് ഈടാക്കാം.

Tags

Latest News