Sorry, you need to enable JavaScript to visit this website.

അഞ്ച് മാസം മുമ്പ് വീട് വിട്ട് തിരിച്ചെത്തിയ ഭര്‍തൃമതി വീണ്ടും കാമുകന്റെ കൂടെ പോയി

കാസര്‍കോട്- അഞ്ച് മാസം മുമ്പ് വീട് വിട്ട യുവതിയെ വീണ്ടും കാണാതായി. പോലീസ് നടത്തിയ അന്വേഷണത്തില്‍ അഞ്ച് മാസം മുമ്പ് ഒപ്പം പോയ അതേ കാമുകനോടൊപ്പം തന്നെ പോയതാണെന്ന് കണ്ടെത്തി. ഹൊസ്ദുര്‍ഗ് പോലീസ് സ്റ്റേഷന്‍ പരിധിയിലെ ഭര്‍തൃമതിയായ ഷൈനി എന്നുപേരായ 35 കാരിയെ ആണ് ഇക്കഴിഞ്ഞ വെള്ളിയാഴ്ച കാണാതായത്. പ്രവാസിയുടെ ഭാര്യയായിരുന്ന ഷൈനി അഞ്ച് മാസം മുമ്പ് നീലേശ്വരത്തിന് സമീപപ്രദേശത്തെ ലിജീഷിനൊപ്പം ഒളിച്ചോടുകയായിരുന്നു. രണ്ട് മക്കളുടെ മാതാവായ ഷൈനിയേയും, ലിജീഷിനേയും പിന്നീട് തൃശൂരില്‍നിന്നും ഹോസ്ദുര്‍ഗ് പോലീസ് കണ്ടെത്തിയിരുന്നു. യുവതിയെ ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ മജിസ്‌ട്രേട് കോടതിയില്‍ ഹാജരാക്കി സ്വന്തം ഇഷ്ടപ്രകാരം വിട്ടതനുസരിച്ച് ലിജീഷിനൊപ്പം പോയിരുന്നു. പിന്നീട് ഒരു മാസം കഴിഞ്ഞപ്പോള്‍ യുവതി കാമുകനെതിരെ പരാതിയുമായി ഹൊസ്ദുര്‍ഗ് പോലീസിനെ സമീപിച്ചിരുന്നു. ഇതിനിടെ സ്വന്തം വീട്ടിലേക്ക് താമസം മാറുകയും ചെയ്തിരുന്നു. വീട്ടുകാര്‍ക്കും കുട്ടികള്‍ക്കുമൊപ്പം താമസിച്ചു വരുന്നതിനിടെയാണ് ഇപ്പോള്‍ ഷൈനിയെ വീണ്ടും കാണാതായിരിക്കുന്നത്. പിതാവിന്റെ പരാതിയില്‍ ഹൊസ്ദുര്‍ഗ് പോലീസ് വീണ്ടും കേസെടുത്ത് അന്വേഷണം നടത്തി വരികയായിരുന്നു. വീട്ടുകാര്‍ക്കും പോലീസിനും യുവതിയെ കുറിച്ച് തുടക്കത്തില്‍ ഒരു വിവരവും ലഭിച്ചിരുന്നില്ല. ഷൈനിയുടെ പക്കല്‍ മൊബൈല്‍ ഫോണ്‍ ഇല്ലാത്തത് അന്വേഷണത്തെ ബാധിച്ചിരുന്നു. ഹൊസ്ദുര്‍ഗ് എസ്.ഐ കെ.പി സതീഷിന്റെ നേതൃത്വത്തില്‍ നടന്ന വിശദമായ അന്വേഷണത്തിലാണ് മുമ്പ് ഒളിച്ചോടിയ ലിജീഷിനേയും കാണാതായതായി വ്യക്തമായത്.

 

 

Latest News