Sorry, you need to enable JavaScript to visit this website.

ഇലക്ട്രോണിക് ചിപ്പിന് ക്ഷാമം; പ്രതീക്ഷിച്ച തോതിൽ ഐഫോൺ 13 ഇറക്കാനാവില്ല 

  • ചിപ്പ് പ്രതിസന്ധി ആപ്പിളിനു മാത്രമല്ല, എല്ലാ കമ്പനികൾക്കും പ്രശ്‌നം

ആഗോളതലത്തിൽ ഇലക്ട്രോണിക് ചിപ്പിനുള്ള ക്ഷാമത്തെ തുടർന്ന് ആപ്പിളിന് ഐഫോൺ 13 ന്റെ ഉൽപാദനം കുറക്കേണ്ടിവരുമെന്ന് റിപ്പോർട്ട്. അവധിക്കാലം ആരംഭിക്കുന്നതിനു മുമ്പ് ആപ്പിളിന് നിർദിഷ്ട ലക്ഷ്യം നേടാനാവില്ലെന്ന് റിപ്പോർട്ടുകളിൽ പറയുന്നു. 
വർഷാവസാനത്തിനുമുമ്പ് 90 ദശലക്ഷം ഐഫോൺ 13 വിപണിയിലിറക്കാനാണ് കമ്പനി ലക്ഷ്യമിട്ടിരുന്നത്. ഇതിൽ പത്ത് ദശലക്ഷം കുറച്ച് 80 ദശലക്ഷത്തിൽ നിൽക്കേണ്ടിവരുമെന്ന് ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്തു. ചിപ്പുകൾ നൽകുന്ന ബ്രോഡ്‌കോമിനും ടെക്‌സാസ് ഇൻസ്ട്രുമെന്റിനും വിതരണം പൂർത്തിയാക്കാനാവില്ലെന്നാണ് നിഗമനം. 
കഴിഞ്ഞ മാസമാണ് നാല് പുതിയ മോഡലുകൾ പുറത്തിറക്കി ആപ്പിൾ പുതിയ ഐഫോണുകൾ പുറത്തിറക്കിയത്. ഇവയിൽ ഐഫേൺ 13 മനി 700 ഡോളറിനും ഐഫോൺ 13 പ്രോ മാക്‌സ ആയിരം ഡോളറിനുമാണ് വിൽക്കുന്നത്. 
പുതിയ ഐഫോണിന് ആഗോള തലത്തിൽ നല്ല ഡിമാന്റുണ്ട്. അമേരിക്കക്ക് പുറമെ ചൈനയിലും ആവശ്യക്കാരേറെയാണെന്ന് വെഡ്ബുഡ് വിശകലന വിദഗ്ധൻ ഡാൻ ഐവ്‌സ് പറഞ്ഞു.
ഉപഭോക്താക്കളിൽനിന്നുള്ള ഡിമാന്റ് ഇതുപോലെ തുടരുകയാണെങ്കിൽ അഞ്ച് ദശലക്ഷം ഐഫോൺ 13 വിതരണത്തിന് എത്തിക്കാൻ ആപ്പിളിന് സാധിക്കില്ലെന്നാണ് വിലയിരുത്തുന്നത്. 
വിതരണത്തിലെ പ്രശ്‌നങ്ങൾ നിലവിലെ മൂന്ന് മാസം വരുമാനത്തിൽ കുറവുണ്ടാകുമെന്ന് ചീഫ് എക്‌സിക്യുട്ടീവ് ടിം കോക്ക് പറഞ്ഞു. ഇലക്ട്രോണിക് ചിപ്പിന്റെ ക്ഷാമം ലോകത്ത് എല്ലാ ഭാഗത്തും പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ടെന്നും ആപ്പിളിനു മാത്രമല്ല പ്രശ്‌നമെന്നും അദ്ദേഹം പറഞ്ഞു.
 

Latest News