ആര്യന്‍ ഖാന്‍ പതിവായി ലഹരി ഉപയോഗിക്കുന്നതിന് തെളിവുണ്ടെന്ന് എന്‍സിബി

മുംബൈ- ആഢംബര കപ്പലിലെ ലഹരിപ്പാര്‍ട്ടിക്കിടെ അറസ്റ്റിലായ ആര്യന്‍ ഖാന്‍ പതിവായി ലഹരി മരുന്ന് ഉപയോഗിക്കുന്നതിന് തെളിവുണ്ടെന്ന് നാര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ (എന്‍സിപി) കോടതിയില്‍ പറഞ്ഞു. ആര്യന്റെ ജാമ്യാപേക്ഷയില്‍ മുംബൈ സെഷന്‍സ് കോടതിയില്‍ ഇന്ന് വീണ്ടും വാദം കേള്‍ക്കവെയാണ് കേന്ദ്ര ഏജന്‍സിക്കു വേണ്ടി ഹാജരായ അഡീഷനല്‍ സോളിസിറ്റര്‍ ജനറല്‍ അനില്‍ സിങ് ആര്യനെതിരെ കേസിലെ മറ്റൊരു പ്രതി നല്‍കിയ മൊഴി തെളിവായി വാദിച്ചത്. 

'ആര്യന്‍ ഒരിക്കല്‍ മാത്രമല്ല, ഏതാനും വര്‍ഷങ്ങളായി ലഹരി ഉപയോഗിച്ചു വരുന്നുണ്ടെന്ന് രേഖാമൂലമുള്ള മൊഴിയുണ്ട്. അര്‍ബാസ് മര്‍ചന്റില്‍ നിന്നാണ് ലഹരി മരുന്ന് പിടികൂടിയത്. ഈ സമയം ആര്യന്‍ അര്‍ബാസിനൊപ്പം ഉണ്ടായിരുന്നു'- അനില്‍ സിങ് കോടതിയില്‍ പറഞ്ഞു. ഷൂവിനുള്ളില്‍ മരുന്ന് ഒളിപ്പിച്ചിരുന്നുവെന്നും കപ്പലില്‍ ഇത് രണ്ടു പേരും ഉപയോഗിക്കാനിരുന്നതാണെന്നും അന്വേഷണ ഉദ്യോഗസ്ഥരോട് അര്‍ബാസ് സമ്മതിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
 

Latest News