ചിട്ടി തട്ടിപ്പ്: ചര്‍ച്ചയില്‍ നിന്ന് സി.പി.എം പിന്മാറി 

കണ്ണൂര്‍-  സി.പി.എം നിയന്ത്രണത്തിലുള്ള പേരാവൂര്‍ കോഓപ് സൊസൈറ്റി ചിട്ടിയില്‍ പണം നഷ്ടപ്പെട്ടവരുമായി നടത്താനിരുന്ന ചര്‍ച്ചയില്‍ നിന്ന് സി.പി.എം ജില്ലാ നേതൃത്വം പിന്മാറി.സമരസമിതി ഭാരവാഹികളെ കണ്ണൂരിലെ നായനാര്‍ അക്കാദമിയിലേക്ക് ചര്‍ച്ചയ്ക്കായി സി.പി.എം ജില്ലാ സെക്രട്ടറി എം.വി.ജയരാജന്‍ ക്ഷണിച്ചിരുന്നു. ഇന്ന് ഉച്ചയ്ക്ക് ചര്‍ച്ച നടത്താനായിരുന്നു മുന്‍ധാരണ. എന്നാല്‍ സമ്മേളന കാലയളവായതിനാല്‍ ചര്‍ച്ചയ്ക്ക് സമയമില്ലെന്നും പിന്നീട് ചര്‍ച്ച നടത്തുമെന്നുമാണ് സി.പി.എം വിശദീകരണം.
 

Latest News