പേരാവൂര്‍ ചിട്ടി തട്ടിപ്പ്; നിക്ഷേപകരെ ചര്‍ച്ചയ്ക്ക് വിളിച്ച് സിപിഐഎം

തലശേരി- പേരാവൂര്‍ ചിട്ടി തട്ടിപ്പില്‍ പണം നഷ്ടപ്പെട്ടവരെ ചര്‍ച്ചയ്ക്ക് വിളിച്ച് സിപിഐഎം. ജില്ലാ സെക്രട്ടറിയുടെ നേതൃത്വത്തില്‍ കണ്ണൂരില്‍ ഇന്ന് ഉച്ചയ്ക്ക് ശേഷം ചര്‍ച്ച നടക്കും. സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജന്‍ സമരക്കാരുടെ പ്രതിനിധികളുമായി സംസാരിക്കും. മറ്റന്നാള്‍ ലോക്കല്‍ സെക്രട്ടറിയുടെ വീട്ടിലേക്ക് മാര്‍ച്ച് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് സിപിഐഎം ചര്‍ച്ചയ്ക്ക് ഒരുങ്ങിയത്.
അതേസമയം, ചിട്ടി തട്ടിപ്പില്‍ സഹകരണ വകുപ്പ് നടത്തിയ അന്വേഷണം പൂര്‍ത്തിയായി. ചിട്ടിക്ക് പുറമെ ലതര്‍ ബാഗ് നി!ര്‍മ്മാണ യൂണിറ്റിലും തിരിമറി നടന്നുവെന്ന് അന്വേഷണ സംഘം കണ്ടെത്തി. മതിയായ ഈടില്ലാതെ വായ്പകള്‍ നല്‍കിയതിയതും സൊസൈറ്റിക്ക് ബാധ്യതയായി. എല്ലാ പ്രവര്‍ത്തനവും ഭരണ സമിതി അറിവോടെയായിരുന്നു എന്നാണ് സെക്രട്ടറിയുടെ മൊഴി.
 

Latest News