വ്യവസായിയെ തട്ടിക്കൊണ്ടുപോയ കേസ്; സിപിഐഎം  നേതാവ് ഉള്‍പ്പെടെയുള്ളവരെ കോടതി വെറുതെ വിട്ടു

കൊച്ചി-കൊച്ചിയില്‍ വ്യവസായിയെ തട്ടിക്കൊണ്ടുപോയ കേസില്‍ പ്രതികളെ കോടതി വെറുതെ വിട്ടു. സിപിഐഎം നേതാവ് സക്കീര്‍ ഹുസൈന്‍ ഉള്‍പ്പെടെയുള്ള പ്രതികളെയാണ് കോടതി വെറുതെ വിട്ടത്. സക്കീര്‍ ഹുസൈന്‍, സിദ്ദിഖ്, ഫൈസല്‍, തോമസ് എന്നിവരെയാണ് കോടതി വെറുതെ വിട്ടത്. സംഭവത്തില്‍ മുഴുവന്‍ സാക്ഷികളും കൂറുമാറിയ സാഹചര്യത്തിലാണ് പ്രതികളെ കോടതി വെറുതെ വിട്ടത്. എറണാകുളം ജുഡിഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്.പരാതിക്കാരനായ ജൂബി പോള്‍ അടക്കമുള്ള മുഴുവന്‍ സാക്ഷികളും കൂറുമാറിയിരുന്നു. കേസിന് ആവശ്യമായ യാതൊരു തെളിവും ഹാജരാക്കാന്‍ പോലീസിനായില്ലെന്നാണ് കോടതി വിലയിരുത്തല്‍. പ്രതികള്‍ക്കെതിരായ കേസ് സംശയാസ്പദമായി തെളിയിക്കുന്നതില്‍ പ്രോസിക്യുഷന്‍ പരാജയപ്പെട്ടു.
 

Latest News