വയോധികനായ വ്യാപാരിയില്‍നിന്ന് അഞ്ച് ലക്ഷം തട്ടിപ്പറിച്ച മൂന്ന് പേര്‍ പിടിയില്‍

ചണ്ഡീഗഢ്- വയോധികനായ തുണി വ്യാപാരിയില്‍നിന്ന് അഞ്ച് ലക്ഷം രൂപ തട്ടിപ്പറിച്ച സംഭവത്തില്‍ മൂന്ന് പേര്‍ അറസ്റ്റില്‍. അമൃത്സറിലെ കത്ര ജെയമല്‍ പ്രദേശത്താണ് ജഗ്ജീവന്‍ സിംഗിന്റെ കൈയില്‍നിന്ന് ബാഗ തട്ടിപ്പറിച്ചത്.
അനന്ത്പൂര്‍ സാഹിബ് സ്വദേശിയായ സിംഗ് തുണികള്‍ വാങ്ങുന്നതിനാണ് നഗരത്തിലെത്തിയത്. മറ്റു കടകളെല്ലാം അടച്ചതിനാല്‍ തുറന്നിരുന്ന ഏക കട ലക്ഷ്യമിട്ട് പോകുമ്പോഴാണ് ഒരാളെത്ത് ബാഗ് പിടിച്ചുവാങ്ങി കടന്നുകളഞ്ഞത്. പോലീസ് നടത്തിയ അന്വേഷണത്തില്‍ മൂന്ന് പേര്‍ക്ക് പങ്കുണ്ടെന്ന് കണ്ടെത്തുകയും അറസ്റ്റ് ചെയ്യുകയുമായിരുന്നു. ഇവരുടെ വീടുകളില്‍നിന്ന് മൂന്നരലക്ഷം രൂപ പോലീസ് കണ്ടെടുത്തു. സി.സി.ടി.വി ദൃശ്യങ്ങളാണ് പ്രതികളെ പിടികൂടാന്‍ സഹായിച്ചത്.

 

Latest News