കാമുകിക്ക് കുഞ്ഞ് ജനിച്ചതിന്റെ പേരിൽ നാട്ടുകൂട്ടം കല്യാണമുറപ്പിച്ചു.19കാരൻ  ജീവനൊടുക്കി


ചെന്നൈ: കാമുകിക്ക് കുഞ്ഞ് ജനിച്ചതിന്റെ പേരിൽ നാട്ടുകൂട്ടം കല്യാണമുറപ്പിച്ചതോടെ 19 കാരൻ  ജീവനൊടുക്കി. പുതുക്കോട്ട ജില്ലയിലെ വിരാളിമലയ്ക്കടുത്ത് കീഴ്‌പൊരുവായ് ഗ്രാമത്തിലെ  താമസക്കാരനായ എം. രാമരാജനാണ് മരിച്ചത്. ഇതേഗ്രാമത്തിലെ സമപ്രായക്കാരിയുമായി രാമരാജ് പ്രണയത്തിലായിരുന്നു. എന്നാൽ അടുത്തിടെ കാമുകിക്ക് ഒരു കുഞ്ഞ് ജനിച്ചു. കുഞ്ഞ് തന്റേതല്ലെന്ന് രാമരാജൻ ആവർത്തിച്ച വാദിച്ചിരുന്നു. കാമുകിയെ ഇനി വിവാഹം കഴിക്കാൻ തയ്യാറല്ലെന്നും പറഞ്ഞിരുന്നു.

എന്നാൽ വീട്ടുകാർ  നാട്ടുകൂട്ടത്തെ സമീപിച്ച് ഇരുവരുടെയും വിവാഹമുറപ്പിച്ചു. വിവാഹത്തിനുള്ള ഏർപ്പാടുകൾ അവസാന ഘട്ടത്തിലെത്തുകയും ചെയ്തു. ഇതിനിടെ  കഴിഞ്ഞദിവസം രാമരാജ് വീട്ടിൽ തൂങ്ങിമരിക്കുകയായിരുന്നു. സംഭവത്തിൽ വിരാളിമല പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
 

Latest News