Sorry, you need to enable JavaScript to visit this website.

മജ്മയിൽ വിദ്യാർഥിനികൾ സഞ്ചരിച്ച ബസ് അപകടത്തിൽ പെട്ടു

മജ്മ യൂനിവേഴ്‌സിറ്റി വിദ്യാർഥിനികൾ സഞ്ചരിച്ച ബസ് ജലാജിലിനു സമീപം അപകടത്തിൽ പെട്ട നിലയിൽ.

റിയാദ് - മജ്മ യൂനിവേഴ്‌സിറ്റി വിദ്യാർഥിനികൾ സഞ്ചരിച്ച ബസ് അപകടത്തിൽ പെട്ടു. ബുധനാഴ്ച വൈകീട്ട് യൂനിവേഴ്‌സിറ്റിയിൽ നിന്ന് സർവകലാശാലാ ബസിൽ റൗദതുസുദൈറിലെ താമസസ്ഥലത്തേക്കു മടങ്ങുന്നതിനിടെയാണ് ഒമ്പതു വിദ്യാർഥിനികൾ സഞ്ചരിച്ച ബസ് അപകടത്തിൽ പെട്ടത്. ജലാജിലിനു സമീപം വളവിൽ വെച്ച് നിയന്ത്രണം വിട്ട ബസ് റോഡ് മധ്യത്തിലെ തെരുവുവിളക്കു കാലിൽ ഇടിച്ച് എതിർദിശയിലേക്ക് നീങ്ങി റോഡ് സൈഡിലെ കോൺക്രീറ്റ് ബാരിക്കേഡിൽ ഇടിച്ചുനിൽക്കുകയായിരുന്നു. 
ബാരിക്കേഡിൽ ഇടിച്ചുനിന്നതിനാൽ വൻദുരന്തമാണ് ഒഴിവായത്. അല്ലാത്ത പക്ഷം ബസ് താഴെ താഴ്‌വരയിലേക്ക് മറിയുകമായിരുന്നു. അപകടത്തിൽ ഏതാനും വിദ്യാർഥിനികൾക്ക് നിസാര പരിക്കേറ്റു. ഡ്രൈവറും മറ്റു വിദ്യാർഥിനികളും പരിക്കേൽക്കാതെ രക്ഷപ്പെട്ടു. സുരക്ഷാ വകുപ്പുകൾ മേൽനടപടികൾ സ്വീകരിച്ചു. 

Latest News