തന്റേതല്ലാത്ത കാരണത്താൽ ദുബായിൽ കുടുങ്ങിയ യുവാവിനെ രക്ഷിക്കാൻ ഇടപെടണം; ബിനിഷ് കോടിയേരി വിഷയത്തിൽ വി.ടി ബൽറാം

ദുബായിൽ സാമ്പത്തിക തട്ടിപ്പ് കേസിൽ യാത്രാവിലക്ക് നേരിടുന്ന ബിനോയ് കോടിയേരി വിഷയത്തിൽ പ്രതികരണവുമായി കോൺഗ്രസ് നേതാവും എം.എൽ.എയുമായ വി.ടി ബൽറാം. രണ്ടു മക്കളെയും ഒരുമിച്ച് കാണാനുള്ള അച്ഛന്റെ മോഹം സഫലീകരിക്കാൻ കേന്ദ്രം ഇടപെടണമെന്നാണ് ബൽറാമിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്

പോസ്റ്റിന്റെ പൂർണരൂപം:

രണ്ട് ആൺമക്കൾ; മൂത്തവന് അവിടെനിന്ന് ഇങ്ങോട്ട് വരാൻ പറ്റില്ല
രണ്ടാമത്തവന് ഇവിടെനിന്ന് അങ്ങോട്ടും പോവാൻ പറ്റില്ല
രണ്ട് മക്കളേയും ഒരുമിച്ചൊന്ന് കാണാൻ അദ്ദേഹത്തിനും ആഗ്രഹമുണ്ടാവില്ലേ!
തന്റേതല്ലാത്ത കാരണങ്ങളാൽ ദുബൈയിൽ കുടുങ്ങിപ്പോയ കണ്ണൂർ സ്വദേശി ചെറുപ്പക്കാരന്റെ മോചനത്തിനായി ബഹു. വിദേശകാര്യ മന്ത്രി ശ്രീമതി സുഷമ സ്വരാജിന്റെയും ശ്രീ കുമ്മനം രാജശേഖരന്റേയും അടിയന്തര ഇടപെടൽ അഭ്യർത്ഥിക്കുന്നു.

ചൈനയെപ്പോലെ സാമ്രാജ്യത്വ ശക്തികൾ ചുറ്റിലും നിന്ന് വരിഞ്ഞുമുറുക്കുന്ന ആ പിതാവിനൊപ്പം.
 

Latest News