കണ്ണൂര്‍- ആറളം ആദിവാസി കോളനിയിലെ വിദ്യാര്‍ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ രണ്ട് അന്യ സംസ്ഥാന തൊഴിലാളികള്‍ അറസ്റ്റില്‍. ബംഗാള്‍ സ്വദേശികളായ അക്കീബുല്‍ (19), കലാം (50) എന്നിവരെയാണ് ആറളം പോലീസ് അറസ്റ്റു ചെയ്തത്.
ആറളം ഫാമിലെ എട്ടാം ബ്ലോക്കില്‍ താമസിക്കുന്ന പെണ്‍കുട്ടിക്ക് നേരെയാണ് പീഡനശ്രമം ഉണ്ടായത്. ട്യൂഷന്‍ ക്ലാസില്‍ പങ്കെടുത്ത ശേഷം തിരികെ വീട്ടിലേക്ക് വരികയായിരുന്ന പെണ്‍കുട്ടിയെ കടന്നുപിടിക്കുകയായിരുന്നു. ഫാമില്‍ ജോലിക്ക് എത്തിയവരായിരുന്നു ഇവര്‍. പെണ്‍കുട്ടി വീട്ടിലെത്തി വിവരം പറയുകയും പോലീസില്‍ പരാതി നല്‍കുകയുമായിരുന്നു.