Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ഇഖാമ നിയമലംഘനം: കഴിഞ്ഞ മാസം 9,366 പേര്‍ക്ക് ശിക്ഷ

റിയാദ് - ഇഖാമ, തൊഴില്‍, അതിര്‍ത്തി സുരക്ഷാ നിയമ ലംഘനങ്ങള്‍ക്ക് 9,366 പേരെ കഴിഞ്ഞ മാസം (സ്വഫര്‍) ജവാസാത്ത് ഡയറക്ടറേറ്റിനു കീഴില്‍ വിവിധ പ്രവിശ്യകളില്‍ പ്രവര്‍ത്തിക്കുന്ന അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റികള്‍ ശിക്ഷിച്ചതായി ജവാസാത്ത് ഡയറക്ടറേറ്റ് അറിയിച്ചു. ഇഖാമ, തൊഴില്‍ നിയമ ലംഘകരെയും നുഴഞ്ഞുകയറ്റക്കാരെയും ഇത്തരക്കാര്‍ക്ക് യാത്രാ, താമസ സൗകര്യങ്ങളും ജോലിയും മറ്റു സഹായങ്ങളും ചെയ്തുകൊടുത്ത സ്വദേശികളെയും വിദേശികളെയുമാണ് അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റികള്‍ ശിക്ഷിച്ചത്. നിയമ ലംഘകര്‍ക്ക് തടവും പിഴയും നാടുകടത്തലുമാണ് അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റികള്‍ വിധിച്ചത്.
സൗദി പൗര•ാരും വിദേശികളും സ്ഥാപന ഉടമകളും ഇഖാമ, തൊഴില്‍ നിയമ ലംഘകര്‍ക്കും നുഴഞ്ഞുകയറ്റക്കാര്‍ക്കും യാത്രാ, താമസ സൗകര്യങ്ങളും ജോലിയും നല്‍കരുത്. രാജ്യത്ത് തൊഴിലവസരങ്ങള്‍ കണ്ടെത്താനും താമസ, യാത്രാ സൗകര്യങ്ങള്‍ ലഭ്യമാക്കാനും ഇത്തരക്കാരെ ഒരുവിധത്തിലും സഹായിക്കാനും പാടില്ല. ഇഖാമ, തൊഴില്‍ നിയമ ലംഘകരെയും നുഴഞ്ഞുകയറ്റക്കാരെയും കുറിച്ച് റിയാദ്, മക്ക പ്രവിശ്യകളില്‍ 911 എന്ന നമ്പറില്‍ ബന്ധപ്പെട്ടും മറ്റു പ്രവിശ്യകളില്‍ 999 എന്ന നമ്പറില്‍ ബന്ധപ്പെട്ടും അറിയിച്ച് എല്ലാവരും സഹകരിക്കണമെന്ന് ജവാസാത്ത് ഡയറക്ടറേറ്റ് ആവശ്യപ്പെട്ടു.

 

Latest News