സൗദി പള്ളികളിലെ മതപഠന കേന്ദ്രങ്ങൾ തുറക്കാൻ അനുമതി

റിയാദ്- പള്ളികളോട് ചേർന്നുള്ള മതകാര്യ പഠന കേന്ദ്രങ്ങൾ തുടങ്ങാൻ ഇസ്ലാമിക കാര്യ മന്ത്രി അബ്ദുൽ ലത്തീഫ് ആലുശൈഖ് നിർദ്ദേശിച്ചു. നേരത്തെ കോവിഡ് കാരണം ഇവ നിർത്തിവെച്ചതായിരുന്നു. പള്ളികളിലെ ഹിഫ്‌ളുൽ ഖുർആൻ കോഴ്‌സുകൾ, സ്ത്രീകൾക്കുള്ള പഠനക്ലാസുകൾ എന്നിവ തുടങ്ങാനാണ് തീരുമാനം. കോവിഡ് മാനദണ്ഡം അനുസരിച്ചായിരിക്കും പ്രവേശനം അനുവദിക്കുക. കോവിഡ് പ്രതിരോധ വാക്‌സിൻ രണ്ടു ഡോസ് എടുത്തവരായിരിക്കണം, മാസ്‌ക് ധരിക്കണം തുടങ്ങിയവയാണ് നിബന്ധനകൾ. പഠിതാക്കൾക്ക് നേരിട്ട് പള്ളികളിലെ കോഴ്‌സുകളിൽ പങ്കെടുക്കാം.
 

Latest News