ദല്‍ഹിയില്‍ അറസ്റ്റിലായ പാക് ഭീകരന് ഹൈക്കോടതി സ്‌ഫോടനവുമായി ബന്ധമെന്ന് പോലീസ്

ന്യൂദല്‍ഹി-ദല്‍ഹിയില്‍ അറസ്റ്റിലായ പാക്കിസ്ഥാന്‍ ഭീകരന് 2011 ല്‍ നടന്ന ദല്‍ഹി ഹൈക്കോടതി സ്‌ഫോടനവുമായി ബന്ധമുണ്ടെന്ന് പോലീസ്. ദല്‍ഹി പോലീസിലെ സ്‌പെഷല്‍ സെല്ലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഹൈക്കോടതി സ്‌ഫോടനത്തില്‍ 11 പേര്‍ കൊല്ലപ്പെട്ടിരുന്നു.
ഹൈക്കോടതി സ്‌ഫോടനവുമായി ബന്ധമുണ്ടെന്ന് പ്രതി സമ്മതിച്ചതായി വെളിപ്പെടുത്തിയ അന്വേഷണ ഉദ്യോഗസ്ഥര്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടില്ല.
ദല്‍ഹിയിലെ ഭീകരാക്രമണത്തിനു പുറമെ, മുഹമ്മദ് അശ്‌റഫ് എന്ന അലിക്ക് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുണ്ടായ ആക്രമണങ്ങളിലും പങ്കാളിത്തമുണ്ട്. ജമ്മു കശ്മീരിലാണ് കൂടുതല്‍ ആക്രമണങ്ങള്‍ നടത്തിയത്. 2009 ല്‍ ജമ്മുവിലെ ബസ് സ്റ്റേഷനില്‍നടന്ന  ആക്രമണവുമായി ബന്ധമുണ്ടെന്ന് പ്രതി സമ്മതിച്ചിരുന്നു.

 

Latest News