ക്രിക്കറ്റ് വാതുവെപ്പില്‍ വന്‍തുക നഷ്ടമായി, എട്ട് ലക്ഷം രൂപയുടെ ബാധ്യത, യുവാവ് ജീവനൊടുക്കി

ലുധിയാന-പഞ്ചാബിലെ ലുധയാനയില്‍ ക്രിക്കറ്റ് വാതുവെപ്പില്‍ വന്‍ തുക നഷ്ടമായ 31 കാരന്‍ ജീവനൊടുക്കി.  എട്ട് ലക്ഷം രൂപയുടെ ബാധ്യതയുണ്ടായിരുന്ന കമല്‍ജിത് സിംഗാണ് തൂങ്ങിമരിച്ചത്. ബാബാ താന്‍ സിംഗ് ചൗക്കിലെ വീട്ടിലാണ് തൂങ്ങിമിരച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യ പ്രേരണക്ക് ഏതാനും പേര്‍ക്കെതിരെ കേസെടുത്തതായി പോലീസ് പറഞ്ഞു.
റൂബല്‍ എന്നയാള്‍ എട്ട് ലക്ഷം രൂപ ആവശ്യപ്പെട്ട് ഒരാഴ്ച മുമ്പ് വീട്ടിലെത്തിയിരുന്നുവെന്നും ഭീഷണിപ്പെടുത്തിയിരുന്നതായും പോലീസ് പറഞ്ഞു. ഗഡുക്കാളായി നല്‍കാമെന്ന് കമല്‍ജിത് സിംഗ് പറഞ്ഞെങ്കിലും മുഴുവന്‍ തുകയും ഉടന്‍ നല്‍കണമെന്ന് റൂബല്‍ നിര്‍ബന്ധിക്കുകയായിരുന്നു. ഇതിനു തെളിവായി ഇരുവരും തമ്മില്‍ നടത്തിയ ചാറ്റ് പോലീസ് ചൂണ്ടിക്കാണിക്കുന്നു.

 

Latest News