ബാര്‍മര്‍- രാജസ്ഥാനില്‍ യുവതിയെ ബലാത്സംഗം ചെയ്ത പോലീസുകാരനെ യുവതിയെ ബന്ധുക്കള്‍ കൈകാര്യം ചെയ്തു. ബാര്‍മര്‍ ജില്ലയിലാണ് സംഭവം. യുവതി ബഹളം വെച്ചതിനെ തുടര്‍ന്നാണ് ബന്ധുക്കളെത്തി പോലീസുകാരനെ മര്‍ദിച്ചത്. ഷിയോ പോലീസ് സ്‌റ്റേഷനിലെ കോണ്‍സ്റ്റബിളായ സുല്‍ത്താന്‍ സിംഗിനെ സസ്‌പെന്‍ഡ് ചെയ്തതായി അധികൃതര്‍ അറിയിച്ചു.
മര്‍ദനത്തില്‍ ഗുരുതരമായി പരിക്കേറ്റ പോലീസുകാരന്‍ ആശുപത്രിയിലാണ്. യുവതി പരാതി നല്‍കിയതിനെ തുടര്‍ന്നാണ് അന്വേഷണവിധേയമായി സസ്‌പെന്‍ഡ് ചെയ്തത്. ഡെപ്യൂട്ടി സുപ്രണ്ട് പുഷ്‌പേന്ദ്ര സിംഗ് ഹഡയാണ് സംഭവം അന്വേഷിക്കുന്നത്.






