Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

അൽ നമാസ് കെ.എം.സി.സി സാമ്പത്തിക സഹായം കൈമാറി

അൽ നമാസ് കെ.എം.സി.സിയുടെ സാമ്പത്തിക സഹായ വിതരണം പി.കെ കുഞ്ഞാലിക്കുട്ടി എം.എൽ.എ ഖമീസ് മുഷൈത്ത് സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് ബഷീർ മുന്നിയൂരിന് കൈമാറി ഉദ്ഘാടനം ചെയ്യുന്നു.

 മലപ്പുറം- അൽ നമാസ് കെ.എം.സി.സിയുടെ കിഡ്‌നി, കാൻസർ രോഗികൾക്കുള്ള സാമ്പത്തിക സഹായം കൈമാറി. ജാതി മത രാഷ്ട്രീയ വിവേചനങ്ങൾ ഒന്നുമില്ലാതെ നിരാലംബരായ വേദനിക്കുന്ന പാവപ്പെട്ട ജനസമൂഹത്തിന് കെ.എം.സി.സി പ്രസ്ഥാനം എന്നും വലിയ ആശ്വാസമാണെന്ന് മുസ്‌ലിം ലീഗ് അഖിലേന്ത്യ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി എം.എൽ.എ പറഞ്ഞു. ഖമീസ് മുഷൈത്ത് അൽ നമാസ് ഏരിയാ കെ.എം.സി.സി കമ്മിറ്റി എല്ലാ വർഷവും നടത്തി വരുന്ന ഹരിത സ്പർശം റിലീഫ് സെൽ 2021 വർഷത്തെ കിഡ്‌നി, കാൻസർ രോഗികൾക്കുള്ള സാമ്പത്തിക സഹായം ഖമീസ് മുഷൈത്ത് സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് ബഷീർ മുന്നിയൂരിന് കൈമാറി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മജ്ജ മാറ്റിവെക്കൽ ശസ്ത്രക്രിയക്ക് വിധേയനാകുന്ന മലപ്പുറം കാരാത്തോട് പി.എം.എസ്.എ സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാർഥിക്കുള്ള സഹായം ബഷീർ മൂന്നിയൂരിൽ നിന്നും പി.ടി.എ പ്രസിഡന്റ് ഉസ്മാൻ മാസ്റ്റർ ഏറ്റുവാങ്ങി. ഒരു രോഗിക്ക് പതിനായിരം രൂപ വീതം നൽകുന്ന സാമ്പത്തിക സഹായം സംസ്ഥാനത്തെ വിവിധ മേഖലകളിലെ നിരവധി കിഡ്‌നി, കാൻസർ മൂലം പ്രയാസപ്പെടുന്ന രോഗികൾക്ക് വലിയ സഹായകമാകും. രോഗിയെ സന്ദർശിച്ച് സഹായം നേരിട്ട് നൽകുന്നതാണ് പദ്ധതി. പ്രവാസി കുടുംബങ്ങൾക്ക് മുൻഗണന നൽകിയാണ് ലിസ്റ്റ് തയാറാക്കിയത്. ചടങ്ങിൽ ചെയർമാൻ റിയാസ് കാരാത്തോട് അധ്യക്ഷത വഹിച്ചു. എക്‌സിക്യൂട്ടീവ് അംഗം താഹിർ, പി.ടി.എ വൈസ് പ്രസിഡന്റ് അബ്ദുസമദ് എന്നിവർ സംസാരിച്ചു. സെക്രട്ടറി അയ്യൂബ് എൻജിനീയർ സ്വാഗതവും വൈസ് പ്രസിഡന്റ് നാസർ കാരാത്തോട് നന്ദിയും പറഞ്ഞു.

Tags

Latest News