തിരുവനന്തപുരം : അച്ഛനും മകനും കുത്തേറ്റ് മരിച്ചു. മുടവൻമുകളിൽ രാത്രിയിലാണ് സംഭവം. സുനിൽ കുമാർ , മകൽ അഖിൽ എന്നിവരാണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് സുനിൽ കുമാറിന്റെ മരുമകൻ അരുണിനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കുടുംബ വഴക്കാണ് കൊലപാതകത്തിന് കാരണമെന്നാണ് സൂചന. അരുൺ ഇന്നതെ രാത്രി സുനിൽ കുമാറിന്റെ വീട്ടിലെത്തുകയും വാക് തർക്കത്തെ തുടർന്ന് കത്തിയെടുത്ത് രണ്ടുപേരെയും കുത്തുകയുമായിരുന്നു. നാട്ടുകാർ ഇവരെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഓട്ടോഡ്രൈവറായ സുനിലിന്റെ മകളുടെ ഭർത്താവാണ് അരുൺ. സുനിലിന്റെ കഴുത്തിലും അഖിലിന്റെ നെഞ്ചിലുമാണ് കുത്തേറ്റത്.
പ്രതി അരുൺ മദ്യലഹരിയിലായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. ആക്രമണത്തിന് ശേഷം ഓടിരക്ഷപ്പെടാൻ ശ്രമിച്ച അരുണിനെ പൂജപ്പുര ജംഗ്ഷനിൽ വെച്ച് കസ്റ്റഡിയിലെടുത്തു. ചോദ്യം ചെയ്യൽ പുരോഗമിക്കുകയാണ്. സുനിലിന്റെ അഖിലിന്റേയും മൃതദേഹങ്ങൾ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.