ഡച്ച് രാജകുമാരിക്ക് സ്വവര്‍ഗ വിവാഹമാകാം- പ്രധാനമന്ത്രി

ആംസ്റ്റര്‍ഡാം- ഡച്ച് കിരീടാവകാശിയായ രാജകുമാരിക്ക് സ്വവര്‍ഗ വിവാഹത്തിലേര്‍പ്പെടുന്നതിന് സ്വാതന്ത്ര്യമുണ്ടെന്നും അത് അവരുടെ അധികാരാരോഹണത്തെ പ്രതികൂലമായി ബാധിക്കില്ലെന്നും പ്രധാനമന്ത്രി മാര്‍ക് റൂത്ത് പറഞ്ഞു. കിരീടാവകാശിയായ കാതറീന-അര്‍നാലിയ രാജകുമാരിക്ക് 17 വയസ്സേയുള്ളു. വില്യം അലക്‌സാണ്ടര്‍ രാജാവിന്റെ പിന്‍ഗാമിയാണ് കാതറീന.
പാര്‍ലമെന്റില്‍ അംഗങ്ങളുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായാണ് പ്രധാനമന്ത്രി ഇങ്ങനെ പ്രതികരിച്ചത്. ഈയിടെ പുറത്തിറങ്ങിയ ഒരു പുസ്തകം ആസ്പദിച്ചായിരുന്നു ചോദ്യം. 2001 മുതല്‍ നെതര്‍ലാന്‍ഡ്‌സില്‍ സ്വവര്‍ഗ വിവാഹത്തിന് അനുമതിയുണ്ട്. എന്നാലിത് രാജാധികാരത്തിലേക്ക് വരുന്നവര്‍ക്ക് ബാധകമാണോ എന്നതായിരുന്നു ചോദ്യം. അതിന് സാധ്യമാണ് എന്നാണ് സര്‍ക്കാര്‍ വിശ്വസിക്കുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു.

 

 

Latest News