കാസർകോട് സ്വദേശിയായ പ്ലസ് ടു വിദ്യാർത്ഥിനിക്ക് സൗദി ഡ്രൈവിംഗ് ലൈസൻസ്

ബുറൈദ- അൽ ഖസീം പ്രവിശ്യയിലെ ബുറൈദയിലുള്ള കാസർകോട് കട്ടക്കാൽ  ഇഖ്‌രിമത്ത് കീഴൂറിന്റെ മകൾ നിഹാ നസ്മത്തിന് (18) സൗദി ഡ്രൈവിംഗ് ലൈസൻസ്. ആദ്യശ്രമത്തിൽ തന്നെയാണ് നിഹാ നസ്മത്തിന് ലൈസൻസ് ലഭിച്ചത്.  ബുറൈദ ഇന്റർനാഷണൽ ഇന്ത്യൻ സ്‌കൂളിൽനിന്നാണ് പ്ലസ്ടു പൂർത്തിയാക്കിയത്. ബുറൈദ ഖുബൈബ് ട്രാഫിക്ക് വനിത വിഭാഗം സൂപ്പർ വൈസർ ബഷാഹിറിൽ നിന്ന് ലൈസൻസ്  ഏറ്റുവാങ്ങി. പതിനേഴ് വർഷമായി കുടുംബസമേതം ബുറൈദയിലുള്ള ഇഖ്‌രിമത്ത്, കെസ്‌വ  ബുറൈദ കമ്മറ്റി എക്‌സിക്യുട്ടീവ് മെമ്പറും,  ഖസീമില അൽ താജൻ ഫ്രൈഡ് ചിക്കൻ ഗ്രൂപ്പ് സൂപ്പർവൈസറുമാണ്, മാതാവ് നുസൈബ. സഹോദരങ്ങൾ: നുസ നിഹ്‌മത്ത്, മുഹമ്മദ് നിസാൻ.

Latest News