മനുഷ്യാവകാശ പ്രശ്‌നങ്ങളില്‍ സെലക്ടീവ് ആകരുത് -പ്രധാനമന്ത്രി

ന്യൂദല്‍ഹി- മനുഷ്യാവകാശ വിഷയങ്ങളില്‍ പ്രതികരിക്കുമ്പോള്‍ സെലക്ടീവ് സമീപനം കൈക്കൊള്ളുന്നത് രാജ്യത്തിന്റെ പ്രതിഛായക്ക് കോട്ടം തട്ടിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. ചിലര്‍ മനുഷ്യാവകാശങ്ങളെ രാഷ്ട്രീയ നേട്ടങ്ങള്‍ക്കും നഷ്ടങ്ങള്‍ക്കുമുള്ള കണ്ണു കൊണ്ടാണ് നോക്കുന്നത്. അത് മനുഷ്യാവകാശങ്ങളിലും ജനാധിപത്യത്തിനും ഹാനികരമാണ്.
ചിലര്‍ ചില സംഭവങ്ങളില്‍ മാത്രം മനുഷ്യാവകാശ ലംഘനങ്ങള്‍ കാണുന്നു. മറ്റു ചിലതില്‍ കാണുന്നില്ല. രാഷ്ട്രീയ കണ്ണടയിലൂടെ നോക്കുമ്പോള്‍ മാത്രമാണ് മനുഷ്യാവകാശ ലംഘനങ്ങള്‍ കാണുന്നത്. ഇത്തരം തെരഞ്ഞെടുപ്പ് സ്വഭാവം ജനാധിപത്യത്തിന് ഹാനികരമാണ് -മോഡി പറഞ്ഞു. ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ 28 ാം സ്ഥാപക ദിനാഘോഷത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. തന്റെ സര്‍ക്കാര്‍ ഉയര്‍ത്തിപ്പിടിക്കുന്ന സബ്കാ സാത്ത്, സബ്കാ വികാസ് മുദ്രാവാക്യം എല്ലാവരുടെയും മനുഷ്യാവകാശത്തിന്റെ അടിസ്ഥാന തത്വങ്ങള്‍ പാലിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

 

 

Latest News