കെജ്‌രിവാളിന്റെ വസതിക്ക് മുന്നില്‍ പ്രതിഷേധം, ബി.ജെ.പി നേതാവിന് പരിക്ക്

ന്യൂദല്‍ഹി- ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ വസതിക്ക് മുന്നിലെ പ്രതിഷേധത്തിനിടെ ബി.ജെ.പി എം.പി മനോജ് തിവാരിക്ക് പരിക്കേറ്റു. ഛത് പൂജാ ആഘോഷങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയ സര്‍ക്കാര്‍ നടപടിക്കെതിരേ പ്രതിഷേധിക്കുന്നതിനിടെയാണ് മനോജ് തിവാരിക്ക് പരിക്കേറ്റത്.
പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. ഇതിനിടെ ബാരിക്കേഡ് മറികടക്കാന്‍ ശ്രമിച്ചപ്പോള്‍ താഴെ വീണ് തിവാരിക്ക് പരിക്കേല്‍ക്കുകയായിരുന്നു. അദ്ദേഹത്തെ സഫ്ദര്‍ജങ് ആശുപത്രിയിലേക്ക് മാറ്റി.
കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് ദല്‍ഹിയില്‍ ഛത് പൂജാ ആഘോഷങ്ങള്‍ക്കും കൂട്ടംചേരലിനും സര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തിയത്.

 

Latest News