ഐ.എസ് ഭീകരന്‍ ദല്‍ഹിയില്‍ അറസ്റ്റില്‍, 13 വര്‍ഷമായി ഒളിച്ചു താമസിക്കുന്നു

ന്യൂദല്‍ഹി- കഴിഞ്ഞ ദിവസം ദല്‍ഹിയില്‍ അറസ്റ്റിലായ പാക് തീവ്രവാദി 13 വര്‍ഷമായി ഇന്ത്യയില്‍ വ്യാജരേഖകള്‍ ഉപയോഗിച്ച് താമസിക്കുകയായിരുന്നുവെന്ന് പോലീസ്. ഇയാളെ പിടികൂടിയതുവഴി പൂജാ ആഘോഷ കാലത്ത് നടത്താന്‍ പദ്ധതിയിട്ടിരുന്ന ഭീകരാക്രമണ പദ്ധതി തകര്‍ത്തെന്നും പോലീസ് അവകാശപ്പെട്ടു.
പാക് ഐ.എസിന്റെ നിര്‍ദേശപ്രകാരം ബംഗ്ലാദേശ് വഴിയാണ് മുഹമ്മദ് അഷ്‌റഫ് എന്ന ഭീകരന്‍ ഇന്ത്യയിലേക്ക് കടന്നത്. ഐ.എസ് സ്ലീപ്പര്‍ സെല്ലിന്റെ ഭാഗമായി കഴിഞ്ഞ 13 വര്‍ഷമായി വ്യാജരേഖകളുടെ സഹായത്തോടെ ഇന്ത്യയില്‍ കഴിയുകയായിരുന്നു. വരാനിരിക്കുന്ന പൂജ നവരാത്രി ആഘോഷ കാലത്ത് ഭീകരാക്രമണം നടത്താനായിരുന്നു ഇവരുടെ പദ്ധതിയെന്നും ദല്‍ഹി സ്‌പെഷ്യല്‍ സെല്‍ ഡെപ്യൂട്ടി സൂപ്രണ്ട് പ്രമോദ് കുശ്‌വാഹ പറഞ്ഞു.

 

 

Latest News