VIDEO സൗദിയില്‍ റോഡിലിറങ്ങിയ സിംഹം പരിഭ്രാന്തി പരത്തി

അല്‍കോബാര്‍- കൂട്ടില്‍നിന്നിറങ്ങിയ സിംഹം തെരുവിലൂടെ നടന്നു നീങ്ങിയത് ജനങ്ങളെ ഭീതിയിലാക്കി. അല്‍കോബാറിലെ അസീസിയയിലാണ് സംഭവം.
അലറിക്കൊണ്ട് സിംഹം നടന്നു നീങ്ങുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചിരിച്ചു. ഉടമയുടെ കൂട്ടില്‍നിന്ന് രക്ഷപ്പെട്ട പെണ്‍സിംഹമാണ് ഭീതി പരത്തിയത്.
അധികം വൈകാതെ സിംഹത്തെ മയക്കുവെടിവെച്ച് പിടികൂടിയതായി വന്യജീവി സംരക്ഷണ ദേശീയ കേന്ദ്രം അറിയിച്ചു. സിംഹത്തെ വിദഗ്ധ ഡോക്ടര്‍മാരുടെ മേല്‍നോട്ടത്തില്‍ ഷെല്‍ട്ടറില്‍ പാര്‍പ്പിച്ചിരിക്കയാണ്.

 

Latest News