പ്രോസിക്യൂഷന്‍ ആശ്രയിക്കുന്നത് വാട്‌സാപ്പ് ചാറ്റ് മാത്രമെന്ന് ആര്യന്‍ഖാന്‍

മുംബൈ- ലഹരിക്കേസില്‍ തന്നെ മനഃപൂര്‍വം കുടുക്കിയതാണെന്നും ഇതിനായി വാട്‌സാപ്പ് ചാറ്റ് മാത്രമാണ് പ്രോസിക്യൂഷന്‍ ആശ്രയിക്കുന്നതെന്നും ബോളിവുഡ് നടന്‍ ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്‍.
പുതുതായി സമര്‍പ്പിച്ച ജാമ്യാപേക്ഷയിലാണ് ആര്യന്‍ ഖാന്‍ ഇക്കാര്യം പറയുന്നത്. വാട്‌സാപ്പില്‍ നടത്തിയ ചാറ്റിന്റെ ആധികാരികത ഉറപ്പുവരുത്താതെയാണ് അതിനെ മറയാക്കി തന്നെ കേസില്‍ കുടുക്കുന്നതെന്ന് ജാമ്യാപേക്ഷയില്‍ പറയുന്നു.
ജാമ്യാപേക്ഷ നാളെയാണ് പ്രത്യേക കോടതി പരിഗണിക്കുന്നത്. ജയിലില്‍ കഴിയുന്ന ആര്യന്‍ ഖാന്റെ ജാമ്യാപേക്ഷയില്‍ മറുപടി നല്‍കുന്നതിന് കൂടുതല്‍ സമയം വേണമെന്ന നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോയുടെ ആവശ്യം കോടതി  അംഗീകരിച്ചിരുന്നില്ല.

 

Latest News