വാട്‌സാപ്പും വി.പി.എന്നും ഡൗണ്‍ലോഡ് ചെയ്തതിന് ചൈനയില്‍ മുസ്്‌ലിം സ്ത്രീകളെ ജയിലിലടച്ചു

ന്യൂദല്‍ഹി- ജിമെയിലും വാട്‌സാപ്പും ഉപയോഗിച്ചതിനും ചൈനീസ് പോലീസ് ഉയിഗൂര്‍ സ്ത്രീകളെ മാസങ്ങളോളം ജയിലിലടച്ചുവെന്ന് വെളിപ്പെടുത്തി യൂനിവേഴ്‌സിറ്റി പ്രൊഫസര്‍.
സൈബര്‍ കുറ്റങ്ങളില്‍ ഏര്‍പ്പെടുമെന്ന് ആരോപിച്ചാണ് സ്ത്രീകളെ തടവിലിട്ടതെന്ന് സിമോണ്‍ ഫാര്‍സര്‍ യൂനിവേഴ്‌സിറ്റി പ്രൊഫസര്‍ ഡാറന്‍ ബൈലര്‍ തന്റെ പുതിയ പുസ്തകത്തില്‍ പറയുന്നു.
ജിമെയില്‍ അക്കൗണ്ട് തുടങ്ങുന്നതിനായി വി.പി.എന്‍ ഡൗണ്‍ലോഡ് ചെയ്തതാണ് ഒരു സ്ത്രീ ചെയ്ത കുറ്റം. മറ്റൊരു സ്ത്രീ കസഖിസ്ഥാനിലെ സഹപ്രവര്‍ത്തകരുമായി സംസാരിക്കുന്നതിന് വാട്‌സാപ്പ് ഡൗണ്‍ലോഡ് ചെയ്തതായിരുന്നു കുറ്റം.
യു.എസില്‍ സ്ഥിരതാമസമാക്കിയ സര്‍വകലാശാല വിദ്യാര്‍ഥിന് വെറ ഷൗവിനെയാണ് വി.പി.എന്‍ ഡൗണ്‍ലോഡ് ചെയ്തതിന് അറസ്റ്റ് ചെയ്തത്. ചൈനയില്‍ പിതാവിനേയും ആണ്‍സുഹൃത്തിനേയും സന്ദര്‍ശിക്കാന്‍ ചെന്നപ്പോള്‍ സ്‌കൂള്‍ ഹോംവര്‍ക്ക് പൂര്‍ത്തിയാക്കുന്നതിനും ജിമെയില്‍ അക്കൗണ്ട് തുറക്കുന്നതിനുമാണ് വി.പി.എന്‍ ആവശ്യമായി വന്നത്.

 

Latest News