22 കാരന് പ്രകൃതിവിരുദ്ധ പീഡനം, വിവാഹിതനായ പ്രതി അറസ്റ്റില്‍

ബെല്‍ഗാവി- കര്‍ണാടകയിലെ ബെല്‍ഗാവിയില്‍ 22 കാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയെന്ന പരാതിയില്‍ പ്രതി അറസ്റ്റില്‍. അതാണി താലൂക്കിലെ സങ്കോനഹള്ളി സ്വദേശി രാജു അച്ചരട്ടിയാണ് അറസ്റ്റിലായത്. ഇയാള്‍ വിവാഹിതനാണെന്ന് പോലീസ് പറഞ്ഞു.
ലോഡ്ജില്‍ ക്ലീനറായി ജോലി ചെയ്യുന്ന യുവാവാണ് പോലീസില്‍ പരാതി നല്‍കിയത്. ബൈക്കിലെത്തിയ പ്രതി ബസ് കാത്തുനില്‍ക്കുകയായിരുന്ന യുവാവിന് ലിഫ്റ്റ് വാഗ്ദാനം ചെയ്ത ശേഷം മാര്‍ഗമധ്യേ കുറ്റിക്കാട്ടില്‍ കൊണ്ടുപോയി പീഡിപ്പിക്കുയായിരുന്നു. പുറത്തു പറയരുതെന്ന് ഭീഷണിപ്പെടുത്തിയിരുന്നെങ്കിലും യുവാവ് അതാണി പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

 

Latest News