ഷര്‍ട്ടില്ലാത്ത വീഡിയോ പകര്‍ത്തി പണം ചോദിച്ചു, ഇരട്ടക്കൊലക്കേസില്‍ പ്രതിയുടെ കുറ്റസമ്മതം

ബംഗളൂരു- സ്ത്രീയേയും മകനേയും കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതി അറസ്റ്റില്‍. ചന്ദ്രലേഖ (35), രതന്യ (മൂന്ന്) എന്നിവരാണ് കൊല്ലപ്പെട്ടത്.
ബംഗളൂരുവിലെ വീട്ടില്‍ സ്ത്രിയുടേയും മകളുടേയും മൃതദേഹങ്ങള്‍ കുത്തേറ്റ് മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. 20 തവണ കുത്തേറ്റ സ്ത്രിയുടെ കഴുത്തറുക്കുകയും ചെയ്തിരുന്നു. ബെല്ലാരി സ്വദേശി പ്രശാന്താണ് അറസ്റ്റിലായത്.
കൊല്ലപ്പെട്ട ചന്ദ്രലേഖയുടെ ഫേസ് ബുക്ക് സുഹൃത്തായിരുന്നു പ്രശാന്ത്. തന്റെ ഷര്‍ട്ടില്ലാത്ത വീഡിയോ ഷൂട്ട് ചെയ്ത ശേഷം പണം ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് കൊലപാതകം നടത്തിയതെന്ന് പ്രതി പോലീസിനോട് പറഞ്ഞു. ഫേസ് ബുക്ക് ചാറ്റിലൂടെ സൗഹൃദമുണ്ടാക്കിയ ശേഷം ചന്ദ്രലേഖ തന്നെ ബംഗളൂരുവിലെ വീട്ടിലേക്ക് ക്ഷണിച്ചതാണെന്നും പ്രതി പറഞ്ഞു. ഉറങ്ങിക്കിടക്കുമ്പോഴാണ് വീഡിയോ പകര്‍ത്തിയത്. ഇരുവരും തമ്മിലുള്ള വാക്കുതര്‍ക്കത്തിനിടെയാണ് മൂന്ന് വയസ്സായ മകള്‍ മുറിയിലേക്ക് വന്നത്. അടുക്കളയില്‍ പോയി കത്തി എടുത്തുവന്ന ചന്ദ്രലേഖയില്‍നിന്ന് കത്തി പിടിച്ചുവാങ്ങിയാണ് കുത്തിയതെന്നും പ്രതി പറഞ്ഞതായി പോലീസ് വെളിപ്പെടുത്തി.

 

Latest News