കശ്മീരില്‍ ഏറ്റുമുട്ടല്‍; മൂന്ന് ഭീകരര്‍ കൊല്ലപ്പെട്ടു

ശ്രീനഗര്‍- ജമ്മു കശ്മീരില്‍ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമട്ടലില്‍ മൂന്ന് ഭീകരര്‍ കൊല്ലപ്പെട്ടു. സോഫിയാന്‍ ജില്ലയില്‍ തിങ്കളാഴ്ച രാത്രിയുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടവരില്‍ തെരുവ് വ്യാപാരിയെ കൊലപ്പെടുത്തിയ ഭീകരനും ഉള്‍പ്പെടുമെന്ന് പോലീസ് പറഞ്ഞു.
റസിസ്റ്റന്‍സ് ഫ്രണ്ടിന്റെ (ടി.ആര്‍.എഫ്) മൂന്ന് ഭീകരരെയാണ് സുരക്ഷാ സേന വകവരുത്തിയത്. നിരോധിത ലശ്കറെ തയ്യിബയുടെ സഖ്യ സംഘടനയാണിത്.
തെക്കന്‍ കശ്മീരിലെ സോഫിയാനില്‍ തുല്‍റാന്‍, ഇമാംസാഹബ് പ്രദേശങ്ങളില്‍ ഭീകരര്‍ ഒളിച്ചിരിക്കുന്നതായി രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് പ്രദേശം വളഞ്ഞ് തെരച്ചില്‍ ആരംഭിക്കുകയായിരുന്നു. ഭീകരര്‍  നിറയൊഴിച്ചതിനെ തുടര്‍ന്നാണ് സൈന്യം തിരിച്ചടിച്ചതെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

 

Latest News