Sorry, you need to enable JavaScript to visit this website.

കാണാതായ കാലാവസ്ഥ നിരീക്ഷണ യന്ത്രത്തിന്റെ ദൃശ്യം; മലപ്പുറം സ്വദേശിയുടെ ഫെയ്സ്ബുക്ക് പോസ്റ്റിൽ 

കാസർകോട്- അറബിക്കടലിൽ സ്ഥാപിച്ച കാലാവസ്ഥ നിരീക്ഷണ യന്ത്രം കാണാതായി. നാഷണൽ ഇൻസ്റ്റിട്യൂട്ട് ഓഫ് ഓഷ്യൻ ടെക്നോളജി സ്ഥാപിച്ച യന്ത്രമാണ് മൂന്ന് ദിവസമായി കാണാതായത്. കൊടുങ്കാറ്റുകൾ, സുനാമി എന്നിവയെ കുറിച്ച് മുന്നറിയിപ്പ് നൽകുന്ന ഉപകാരണമാണിത്. ഇതിൽ നിന്നുള്ള ആശയവിനിമയം ഇല്ലാതായതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് യന്ത്രം കാണാതായ വിവരം പുറത്തുവന്നത്. അതിനിടെ മലപ്പുറം താനൂരിൽ നിന്നുള്ള ഒരാളുടെ ഫെയ്സ് ബുക്ക് പോസ്റ്റിൽ യന്ത്രങ്ങൾ പ്രത്യക്ഷപ്പെട്ടതിന് കുറിച്ചും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. തങ്ങൾക്ക് കടലിൽ നിന്ന് ലഭിച്ച വസ്തുവാണിതെന്ന് അതിന്റെ മുകളിൽ കയറിനിന്ന് എടുത്ത വീഡിയോ ദൃശ്യത്തിൽ ഇവർ പറയുന്നുണ്ട്. മൽസ്യത്തൊഴിലാളികൾ ആണെന്ന് കരുതുന്ന പലരും യന്ത്രത്തിന്റെ മുകളിൽ കയറി നിൽക്കുന്ന ദൃശ്യവും പോസ്റ്റിലുണ്ട്. ഇതോടെ ഭൗമശാസ്ത്ര മന്ത്രാലയത്തിന്റെ നിർദ്ദേശ പ്രകാരം  മലപ്പുറം, കാസർകോട് ജില്ലകളിലെ തീരദേശ പോലീസ് സ്റ്റേഷനുകളിൽ ഇതിനെ കുറിച്ച് അന്വേഷണം നടക്കുകയാണ്.  

യന്ത്രം കിട്ടിയവരെ തിരിച്ചറിഞ്ഞു 
യന്ത്രത്തിന്റെ ഭാഗങ്ങൾ കടലിൽ നിന്ന് ലഭിച്ചവരെ തിരിച്ചറിഞ്ഞതായി കാസർകോട് കോസ്റ്റൽ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ പറഞ്ഞു. പൊന്നാനി ഭാഗത്തെ മൽസ്യത്തൊഴിലാളികളാണിതെന്ന് സംശയിക്കുന്നു. ,പൊന്നാനി പൊലീസുമായി ബന്ധപ്പെട്ട് നടപടി സ്വീകരിച്ചിട്ടുണ്ട്. സുനാമി മുന്നറിയിപ്പ് നൽകുന്നതിന് കാസർകോടിന് മലപ്പുറത്തിനും ഇടയിലായി കടലിൽ സ്ഥാപിച്ചതാണ് ഈ യന്ത്രം. അതിന്റെ ഒരു ഭാഗം ബന്ധം വിച്ഛേദിച്ചു ജലനിരപ്പിലേക്ക് വന്നതാണെന്ന് കരുതുന്നു. മത്സ്യത്തൊഴിലാളികളുടെ അജ്ഞത കൊണ്ടാകാം ഗൗരവത്തിൽ എടുക്കാതിരുന്നതെന്നും അദ്ദേഹം പറഞ്ഞു.
 

Latest News