മറവി രോഗമുളള ഭര്‍ത്താവിനെ തേടിയിറങ്ങിയ വൃദ്ധ ബൈക്കിടിച്ച് മരിച്ചു

തൊടുപുഴ- മറവി രോഗമുളള ഭര്‍ത്താവ് വീട്ടിലെത്താത്തതിനെ തുടര്‍ന്ന തേടിയിറങ്ങിയ ഭാര്യ  ബൈക്ക് ഇടിച്ച് മരിച്ചു. മൂലമറ്റം രതീഷ് പ്രസ് ഉടമ നീറണാംകുന്നേല്‍ ചിദംബരന്റെ ഭാര്യ സുജാത(70) യാണ് മരിച്ചത്.  രാത്രി 7.45ന് മൂലമറ്റം ടൗണിന് സമീപമാണ് അപകടം. ഭര്‍ത്താവ് ചിദംബരന്‍ പ്രസില്‍നിന്ന് വീട്ടിലെത്തുന്ന സമയമായിട്ടും കാണാതിരുന്നതിനെ തുടര്‍ന്ന് അന്വേഷിച്ച് ഇറങ്ങിയതായിരുന്നു സുജാത. ചിദംബരത്തെ കണ്ടെത്താന്‍ നാട്ടുകാര്‍ രാത്രി വൈകിയും തെരച്ചില്‍ നടത്തി. മൂലമറ്റം ടൗണിലേക്ക് പോകുന്നതിനിടെ തൊടുപുഴ ഭാഗത്തേക്ക് വന്ന ബൈക്ക് സുജാതയെ ഇടിക്കുകയായിരുന്നു. ഗുരുതര പരിക്കേറ്റ സുജാതയെ നാട്ടുകാര്‍ മൂലമറ്റത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ബൈക്ക് ഓടിച്ചിരുന്ന മേടന്‍പ്ലാക്കല്‍ ദിലിനിനും സാരമായി പരിക്കേറ്റു. കാഞ്ഞാര്‍ എസ്.ഐ ജിബിന്‍ തോമസ് സ്ഥലത്തെത്തി. മക്കള്‍: കല, പരേതനായ രതീഷ്. മരുമകന്‍: രഘുനന്ദന്‍

 

 

Latest News