Sorry, you need to enable JavaScript to visit this website.

ഇന്ത്യ ഊർജ പ്രതിസന്ധിയിൽ; മന്ത്രിമാരുമായി അമിത് ഷായുടെ കൂടിക്കാഴ്ച

ന്യൂദൽഹി- രാജ്യം കടുത്ത ഊർജ പ്രതിസന്ധിയുടെയും സംസ്ഥാനങ്ങൾ പവർകട്ട് ഭീതിയുടെയും നിഴലിൽ നിൽക്കവേ കൽക്കരി, ഊർജ മന്ത്രിമാരുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ കൂടിക്കാഴ്ച നടത്തി. മണിക്കൂറുകൾ നീണ്ട യോഗത്തിൽ രാജ്യത്തെ വൈദ്യുത നിലയങ്ങൾക്ക് ആവശ്യമായ കൽക്കരി ലഭ്യമാക്കുന്നതിനുള്ള സാധ്യതകളാണ് ചർച്ചയായത്. ഇരുമന്ത്രാലയങ്ങൾക്കും പുറമേ എൻടിപിസി ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു. 
    കൽക്കരി ക്ഷാമം അപകടകരമായ അവസ്ഥയിലല്ല എന്ന് കഴിഞ്ഞ ദിവസം കേന്ദ്ര ഊർജ മന്ത്രി ആർ.കെ സിംഗ് ഉറപ്പു നൽകിയിട്ടും നിരവധി സംസ്ഥാനങ്ങൾ ബ്ലാക്ക് ഔട്ട് ഭീതിയിലാണ്. ഡൽഹിയും പഞ്ചാബും അടക്കമുള്ള സംസ്ഥാനങ്ങൾ കേന്ദ്രത്തിന്റെ ആശ്വാസ വാക്കുകൾ കൊണ്ടു മാത്രം പരിഹാരം ഉണ്ടാകില്ലെന്നു വ്യക്തമാക്കിയിട്ടുണ്ട്. പഞ്ചാബിൽ കഴിഞ്ഞ ദിവസം മൂന്ന വൈദ്യതു നിലയങ്ങൾ കൽക്കരി ദൗർലഭ്യം കാരണം അടച്ചു പൂട്ടിയിരുന്നു. 
    താപവൈദ്യുത നിലയങ്ങൾക്ക് ആവശ്യമായ കൽക്കരി സംഭരണം ഉണ്ടെന്നാണ് കൽക്കരി മന്ത്രാലയം ഞായറാഴ്ച പ്രസ്താവനയിൽ അറിയിച്ചത്. സർക്കാർ ഉടമസ്ഥതയിലുള്ള കോൾ ഇന്ത്യയുടെ കൈവശംയ 40 മില്യൺ ടൺ കൽക്കരി ഉണ്ടായിരുന്നത് പ്ലാന്റുകൾ വിതരണം ചെയ്തു എന്നും പറയുന്നു. 
    
 

Latest News