കശ്മീരിൽ വീരമൃത്യു വരിച്ചവരിൽ മലയാളി സൈനികനും

ശ്രീനഗർ- ജമ്മു കശ്മീരിൽ ഭീകരരുമായി ഏറ്റമുട്ടി വീരമൃത്യു വരിച്ച സൈനികരിൽ മലയാളിയും. കൊല്ലം കൊട്ടാരക്കര സ്വദേശി ഓടനവട്ടം വൈശാഖാണ് വീരമൃത്യു വരിച്ചത്.  അഞ്ച് സൈനികരാണ് ഭീകരരുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. രജൗരി പ്രദേശത്താണ് രൂക്ഷമായ ഏറ്റമുട്ടൽ നടന്നത്. ഒരു ജൂനിയർ കമ്മീഷൻഡ് ഓഫീസറും (ജെ.സി.ഒ) നാല് സൈനികരുമാണ് കൊല്ലപ്പെട്ടത്. പീർ പഞ്ചാൽ മേഖലയിൽ ഭീകരർക്കായി തെരച്ചിൽ തുടരുകയാണ്.
പൂഞ്ച് പ്രദേശത്ത് മൂന്ന് ഭീകരർ ഒളിച്ചിരിക്കുന്നതായി സൈന്യത്തിനു ലഭിച്ച രഹസ്യ വിവരത്തെ തുടർന്നാണ് സൈനിക നടപടി ആരംഭിച്ചത്.
മറ്റൊരു ഏറ്റുമുട്ടലിൽ രാവിലെ സൈന്യം രണ്ട് ഭീകരരെ കൊലപ്പെടുത്തിയിരുന്നു. ഇവരിൽ ഒരാൾ സിവിലിയന്മാർക്കുനേരെ ഷാഗണ്ട് പ്രദേശത്ത് ആക്രമണം നടത്തിയ ഭീകരനാണെന്ന് പോലീസ് പറഞ്ഞു.

Latest News